ഭോപ്പാല്‍ : തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനങ്ങളോട് മാപ്പപേക്ഷിച്ച് മധ്യപ്രദേശ് മന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ജനങ്ങള്‍ മാപ്പ് നല്‍കണമെന്നും മന്ത്രി ഗോവിന്ദ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പത്ത് ദിവസത്തിനകം എല്ലാ കൃഷിക്കാര്‍ക്കും രണ്ട് ലക്ഷം രൂപ ലോണ്‍ നല്‍കാമെന്നാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞത്.
എന്നാല്‍ രണ്ട് ലക്ഷം പോയിട്ട് ഒരു രൂപ പോലും കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബിന്ദില്‍ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലാണ്. ഇതാണ് വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കര്‍ഷകര്‍ക്ക് വായ്പ നല്‍കാം എന്നത്. അധികാരത്തിലേറി പത്ത് ദിവ്സത്തിനുള്ളില്‍ സംസ്ഥാനത്തെ 21 ലക്ഷം കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലേറി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കിരിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് മന്ത്രി ക്ഷമാപണവുമായി രംഗത്തെത്തിയത്.
Post Your Comments