റിയോ ഡി ജനീറോ: വിഷാദരോഗത്തിന് അടിമയായി മാറിയെന്ന മകന്‍ എഡീഞ്ഞോയുയെ വെളിപ്പെടുത്തലുകള്‍ തള്ളി ലോക ഫുട്ബോള്‍ ഇതിഹാസം പെലെ. ”ഞാന്‍ സുഖമായിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്ന രീതി തുടരും. എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ളവര്‍ക്കെല്ലാം അത് സാധാരണമാണ്. അതിനെ കുറിച്ചോര്‍ത്ത് തെല്ലും ആശങ്കയില്ല. എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്”, പെലെ വ്യക്തമാക്കി.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ വെളിപ്പെടുത്തിയത്. ആരോഗ്യസ്ഥിതി മോശമായതോടെയാണ് പെലെ വിഷാദരോഗിയായതെന്നാണ് ബ്രസീലിയന്‍ മാദ്ധ്യമത്തിന് എഡീഞ്ഞോ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അടുത്തകാലത്ത് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. തുടര്‍ന്ന് പരസഹായമില്ലാതെ പെലെയ്ക്ക് നടക്കാന്‍ കഴിയില്ലായിരുന്നു. ഒരു കാലത്ത് ഫുട്ബോള്‍ രാജാവായിരുന്ന പെലെയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് അദ്ദേഹത്തെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്ന് എഡീഞ്ഞോ അഭിമുഖത്തില്‍ പറഞ്ഞു.കുറച്ചു വര്‍ഷങ്ങളായി 79കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വീല്‍ചെയറിലായിരുന്നു പെലെ.
മെയ് മാസത്തില്‍ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്ബോള്‍ പ്രേമികള്‍. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ.
Post Your Comments