തിരുവനന്തപുരം: സിഎജി സമർപ്പിച്ച പൊലീസ് വകുപ്പിലെ ഗുരുതര ക്രമക്കേട് സൂചിപ്പിക്കുന്ന റിപ്പോർട്ടിനു പിന്നാലെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചേരുന്ന സിപിഎന്റെ നേതൃയോഗങ്ങൾക്ക് പ്രാധാന്യം വളരെ വലുതാണ്. സിഎജി റിപ്പോർട്ടിനെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടയിരിക്കില്ല സിപിഎം എടുക്കുക. അതുപോലെ തന്നെ ഡിജിപിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും വിവാദവിഷയങ്ങൾ നേതൃയോഗങ്ങളിൽ ചർച്ചയാകും.
പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി നിലപാട് മാറ്റിയ ശേഷം നടക്കുന്ന ആദ്യയോഗമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കളും മനുഷ്യമഹാശൃംഗലയും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗം വിലയിരുത്തും. കഴിഞ്ഞ മാസം കേരളത്തിൽ നടന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിംങ് യോഗത്തിൽ നടക്കും. ഗവർണ്ണർക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നു വരുമെന്നാണ് വിലയിരുത്തൽ.
Post Your Comments