Latest NewsIndiaNews

മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും;- അമിത് ഷാ

ന്യൂഡൽഹി: മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍വെടിഞ്ഞ 40 ജവാന്മാർക്ക് ആദരാജ്ഞലികൾ അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്‌തു.

”പുൽവാമ ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും കുടുംബങ്ങളോടും ഇന്ത്യ എന്നേക്കും നന്ദിയുള്ളവരായിരിക്കും,”അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ALSO READ: വെടിയുണ്ട വിവാദത്തിൽ കുടുങ്ങി മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും; അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു

കശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. വയനാട് ലക്കിടി സ്വദേശി വി വി വസന്ത കുമാറും ഭീകരാക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചിരുന്നു. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button