അഹമ്മദാബാദ്: ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താന്‍ ഗാന്ധിജി ശ്രമിച്ചില്ലെന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. ഗുജറാത്ത് സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലായിരുന്നു സന്യാലിന്റെ പരാമര്‍ശം.
വിപ്ലവകാരികളുടെ കഥയെ അട്ടിമറിക്കാനാണ് ചരിത്രകാരന്മാരുള്പ്പടെ ശ്രമിച്ചതെന്ന് പറയേണ്ടി വരുമെന്നും സന്യാല്‍ പറഞ്ഞു. ഗാന്ധി ശ്രമിച്ചിരുന്നുവെങ്കില്‍ അവരെ തൂക്കിക്കൊല്ലാതിരിക്കുമോ എന്നറിയില്ല. പക്ഷേ അദ്ദേഹം ശ്രമിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഈ ബദല്‍ ചരിത്രത്തെ മനഃപൂര്‍വം അടിച്ചമര്‍ത്തുകയാണ്.
ഇന്ത്യയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷുകാര്‍ക്കു മനസിലായതുകൊണ്ടാണ് ഇന്ത്യ സ്വതന്ത്രമായതെന്നും വിപ്ലവകാരികളെ കുറിച്ചുള്ള ഇത്തരം ആഖ്യാനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം സന്യാല്‍ ആവശ്യപ്പെട്ടു.
Post Your Comments