KeralaLatest NewsNews

ചതി, വഞ്ചന എന്നൊക്കെ പറഞ്ഞു ആരും ഭയപ്പെടുത്തരുത് ഭാവിയില്‍, പ്രണയപകയില്‍ ഒടുങ്ങരുത് ജീവിതം; വാലെന്റൈന്‍സ് ഡേക്കായി ചില ഓര്‍മ്മപ്പെടുത്തലുകള്‍, സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ഇങ്ങനെ

ചതി, വഞ്ചന എന്നൊക്കെ പറഞ്ഞു ആരും ഭയപ്പെടുത്തരുത് ഭാവിയില്‍,
പ്രണയപകയില്‍ ഒടുങ്ങരുത് ജീവിതം; വാലെന്റൈന്‍സ് ഡേക്കായി ചില ഓര്‍മ്മപ്പെടുത്തലുകള്‍, സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് ഇങ്ങനെ. നാളെയാണ് വാലെന്റൈന്‍സ് ഡേ. അതൊക്കെ സന്തോഷത്തോടെ ആഘോഷിക്കണമെങ്കില്‍, മനുഷ്യന്റെ മനസ്സുകളെ, അതാതു രീതിയില്‍ പറഞ്ഞു മനസ്സിലാക്കി ഉള്‍കൊള്ളാന്‍ പഠിപ്പിച്ചു കൊണ്ട് വേണം ഓരോ കുട്ടിയും സ്‌കൂള്‍ വിദ്യാഭ്യാസകാലം കഴിഞ്ഞു ഇറങ്ങാന്‍ എന്ന് തോന്നാറുണ്ട്.നിര്‍ബന്ധിത സിലബസ്സ് ആക്കി മാറ്റണം.  വൈകാരിക തലങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ ഋതു ആകും സമയം തൊട്ടു ആണിനും പെണ്ണിനും പരിശീലനം കൊടുക്കണം.അതിന്‌ വേണ്ടിയാണ് മനഃശാസ്ത്രം നിര്‍ബന്ധം ആക്കണം എന്ന് ആഗ്രഹിക്കുന്നതെന്നും പറയുന്നു.

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാതെ വിടുന്നത് മാത്രമല്ല പുരുഷന്റെ മാന്യതയുടെ അടയാളം എന്ന് ഓര്‍ക്കാറുണ്ട്.പ്രത്യേകിച്ച് വിവാഹേതര ബന്ധത്തില്‍ അവളുടെ ഇഷ്ടവും, പ്രണയവും സ്‌നേഹവും മുഴുവന്‍ സ്വന്തമാക്കി രാജാവായി വാഴുകയും, സമയക്കുറവിന്റെ പരിമിതികള്‍ നിരത്തി അവളുടെ ശരീരം ചൂഷണം ചെയ്യാത്ത സമയം മുഴുവന്‍,അവളില്‍ നിന്നും അകന്നു നില്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാലങ്ങള്‍ എപ്പോ എന്ന് അവനില്‍ തുടങ്ങുന്നു എന്നു ഓരോ പെണ്ണും അറിഞ്ഞിരിക്കാന്‍ പഠിക്കണം.കരയാന്‍ പോലും ആകാതെ സ്ത്രീ നിസ്സഹായ ആകുന്ന ഇടം. കൗണ്‍സലിംഗ് നു അത്തരം കേസുകള്‍ ഒരുപാട് എത്താറുണ്ടെന്നും കല വ്യക്തമാക്കുന്നു.

ലൈംഗിക ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുതല്‍, ആ കാലം മുതല്‍,
മനുഷ്യമനസ്സുകളുടെ പച്ചയായ ഇടങ്ങളില്‍ കൂടി സഞ്ചരിച്ചു പഠിച്ചു മുന്നോട്ടു പോകണം.വിവാഹേതര ബന്ധങ്ങളില്‍ പോലും മൂക്കും കുത്തി അങ്ങ് കാലില്‍ വീഴുന്ന മണ്ടന്‍ നയമാണ് മനുഷ്യന്റെ ശാപം.പ്രണയമോ കാമമോ, എന്തുമാകട്ടെ, അതിന്റെ കാലില്‍ ചുറ്റി കിടക്കുന്ന സമയങ്ങളില്‍ നഷ്ടമാകുന്ന സ്വാഭിമാനം, അതിനെയോര്‍ത്താണ് പിന്നെ ഓരോ മാനസിക പ്രശ്‌നങ്ങളും തുടങ്ങുന്നത്.പല ബന്ധങ്ങളില്‍ പെടുന്നവര്‍ക്ക് വിവാഹേതര ബന്ധം ഒരു നേരമ്പോക്കാണ്, ആണായാലും പെണ്ണായാലും.അവരില്‍ അടിമപ്പെടാതെ നോക്കുക എന്നതാണ് ഒറ്റമൂലിയെന്നും പറഞ്ഞു വയ്ക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാളെയാണ് വാലെന്റൈന്‍സ് ഡേ !
അതൊക്കെ സന്തോഷത്തോടെ ആഘോഷിക്കണമെങ്കില്‍,
മനുഷ്യന്റെ മനസ്സുകളെ, അതാതു രീതിയില്‍ പറഞ്ഞു മനസ്സിലാക്കി,
ഉള്‍കൊള്ളാന്‍ പഠിപ്പിച്ചു കൊണ്ട് വേണം ഓരോ കുട്ടിയും സ്‌കൂള്‍ വിദ്യാഭ്യാസകാലം കഴിഞ്ഞു ഇറങ്ങാന്‍ എന്ന് തോന്നാറുണ്ട്..

ചതി, വഞ്ചന എന്നൊക്കെ പറഞ്ഞു ആരും ഭയപ്പെടുത്തരുത് ഭാവിയില്‍….
പ്രണയപകയില്‍ ഒടുങ്ങരുത് ജീവിതം..

നിര്‍ബന്ധിത സിലബസ്സ് ആക്കി മാറ്റണം മനഃശാസ്ത്രം..കുറച്ചു കാലം മുന്പ് വരെയും, ”എന്നെ മാത്രം”’ എന്നൊരു വാശി ഉള്ളിന്റെ ഉള്ളില്‍ സ്‌നേഹത്തോടും പ്രണയത്തോടും കാമത്തോടും ഉണ്ടായിരുന്നു..

എന്റെ അത്തരം ദുര്‍വാശികള്‍ നേരത്തെ അഴിച്ചു പണിഞ്ഞിരുന്നു എങ്കില്‍,
ഒരുപാട് സമാധാനം ജീവിതത്തില്‍ നേടാമായിരുന്നു..
വൈകാരിക തലങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ ഋതു ആകും സമയം തൊട്ടു ആണിനും പെണ്ണിനും പരിശീലനം കൊടുക്കണം..
അതിനു,
വേണ്ടിയാണ് മനഃശാസ്ത്രം നിര്‍ബന്ധം ആക്കണം എന്ന് ആഗ്രഹിക്കുന്നത്..

ഈ അടുത്ത കാലത്ത്,
എന്നേക്കാള്‍ പ്രായമുള്ള ഒരാള്‍..
സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്ന ഒരാളാണ്..
സംസാരിച്ചു..
എത്രയോ വര്‍ഷം മുന്പ് പരിചയപ്പെട്ടതാണ്..
അന്നുണ്ടായ ഒരു കല്ലുകടി ഇന്നും അദ്ദേഹത്തിനോട് സൗഹൃദം ഉണ്ടാക്കാന്‍ ഇന്നും എന്നെ അനുവദിക്കുന്നില്ല..
മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കുക എന്നതിലും നല്ലത് തുറന്നു പറയുന്നതാണ് എന്ന എന്റെ എക്കാലത്തെയും ദുഃസ്വഭാവം ഇവിടെയും ആവര്‍ത്തിച്ചു..
താങ്കളോട് ഇന്നും സൗഹൃദം പോലും സാധ്യമല്ല എന്ന്..
പ്രായത്തിന്റെ പക്വത കൊണ്ടാകാം, പുള്ളി അത് ഉള്‍ക്കൊണ്ടു..
വെറുമൊരു സൗഹൃദം ആണെന്ന് ഓര്‍ക്കണം പുള്ളി ആവശ്യപ്പെട്ടത്…

ഞാന്‍ എന്നിലേയ്ക്ക് നോക്കാറുണ്ട്..
ഉള്ളിലൊരു പ്രണയരോഗി തന്നെയുണ്ട് !
പക്ഷെ,
തന്റേടമില്ല എന്നിലെ അവള്‍ക്കു !
നിരന്തരമായ ഇടപെടലില്‍ ഒരു പുരുഷനും ഒരു സ്ത്രീയില്‍ മാത്രം ഒതുങ്ങി നിന്നു പ്രണയിക്കാന്‍ സാധ്യമല്ല എന്ന് എവിടെയോ എന്റെ ഉള്ളില്‍ ഞാന്‍ അടിവര ഇട്ടിട്ടുണ്ട്..
എല്ലാവര്‍ക്കും അല്ലെങ്കിലും,
ഞാന്‍ തിരഞ്ഞെടുക്കുന്നവന്‍ അങ്ങനെ ആണേലോ… ??
അങ്ങനെ ആണേല്‍ തന്നെ,
അതിനെ എന്ത് കൊണ്ട് എനിക്കു ഉള്‍കൊള്ളാന്‍ ഈ പ്രായത്തില്‍ പോലും ആകുന്നില്ല…
എന്താടോ മുണ്ടയ്ക്കല്‍ ശേഖരാ താന്‍ നന്നാവാത്തെ ????

കൗമാരത്തില്‍ എന്നോട് പ്രണയം കാണിച്ച ഒരാള്‍ക്ക്,
മറ്റൊരുവളോടും അടുപ്പം ഉണ്ടെന്നു അന്നേ ഞാന്‍ കണ്ടെത്തി.
ഇന്നയാള്‍ അവരുടെ ഭാര്തതാവാണ്..
ഇട കാലത്ത്,
എന്റെ സഹായം, മനഃശാസ്ത്ര പരമായ ചിലത് വേണമെന്ന ആവശ്യവുമായി എത്തി..
ഇങ്ങളോട് മിണ്ടാന്‍ പോലും സാധ്യമല്ലാത്ത ഒരാളാണ് ഞാന്‍..
പിന്നെങ്ങനെ മനസ്സ് കൊണ്ട് സഹായിക്കും എന്ന ഉത്തരം അവിടെ എന്ത് തോന്നല്‍ ഉണ്ടാക്കി എന്നത് ഞാന്‍ നോക്കിയില്ല..
എനിക്ക് എന്റെ രീതികള്‍ മാറ്റാന്‍ ആകുന്നില്ല എന്ന് ഞാന്‍ വീണ്ടും തിരിച്ചറിഞ്ഞു..

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാതെ വിടുന്നത് മാത്രമല്ല പുരുഷന്റെ മാന്യതയുടെ അടയാളം എന്ന് ഓര്‍ക്കാറുണ്ട്..
പ്രത്യേകിച്ച് വിവാഹേതര ബന്ധത്തില്‍…
അവളുടെ ഇഷ്ടവും, പ്രണയവും സ്‌നേഹവും മുഴുവന്‍ സ്വന്തമാക്കി രാജാവായി വാഴുകയും,
സമയക്കുറവിന്റെ പരിമിതികള്‍ നിരത്തി അവളുടെ ശരീരം ചൂഷണം ചെയ്യാത്ത സമയം മുഴുവന്‍,
അവളില്‍ നിന്നും അകന്നു നില്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാലങ്ങള്‍ എപ്പോ എന്ന് അവനില്‍ തുടങ്ങുന്നു എന്നു ഓരോ പെണ്ണും അറിഞ്ഞിരിക്കാന്‍ പഠിക്കണം..
അവളും ആ മാറ്റത്തിന് പ്രാപ്ത ആകണം എന്ന് ഞാനാഗ്രഹിക്കുന്നു..

വിവാഹതേതര ബന്ധങ്ങളില്‍ കാണുന്ന പൊള്ളല്‍ ആണിത്..
കരയാന്‍ പോലും ആകാതെ സ്ത്രീ നിസ്സഹായ ആകുന്ന ഇടം.. !
കൗണ്‍സലിംഗ് നു അത്തരം കേസുകള്‍ ഒരുപാട് എത്താറുണ്ട്…

രാത്രിയില്‍ കക്കാന്‍ ഇറങ്ങുന്ന കള്ളന്മാര്‍ തമ്മില്‍ എന്ത് ഉപാധികള്‍ എന്നതാണ് ഇതിന്റെ അവസാനം പെണ്ണിന് കിട്ടുന്ന പരിഹാസം..

എന്റെ ഒഴിവു സമയം വിരസമാക്കാതെ കൊണ്ട് പോകാന്‍ ഒരു ജാരന്‍ വേണമെന്ന് തോന്നാറുണ്ട്..

അവനൊരു മാനസിക വൈകല്യത്തിന് ഉടമ ആണെന്ന് മുന്‍കൂട്ടി കാണുന്ന കാരണം,
അത് ഞാന്‍ ഭയത്തോടെ ഒഴിവാക്കുന്നു..
നാളെ എന്റെ ശരീരവും മനസ്സും കൊത്തി വലിച്ചു കീറിയിട്ട്,
അമ്മയും പെങ്ങളും പെണ്‍മക്കളും ഉള്ളവന്റെ അനേകായിരം അവിഹിത കഥകള്‍ ഞാന്‍ താങ്ങാതെ തകര്‍ന്നു പോകുമെന്ന് ഭയം !

മനഃശാസ്ത്ര വിഷയം എന്റെ ശ്വാസം ആയിട്ടും എന്ത് കൊണ്ട് ഞാന്‍ ഇത്തരം phobia കളുടെ അടിമ ആകുന്നു..?
എന്റേതെന്നു തോന്നാതെ,
ബന്ധങ്ങളെ ആസ്വദിച്ചു, മടുക്കുമ്പോള്‍ കളയാന്‍ പ്രാപ്തി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.. !
സത്യത്തില്‍ അതല്ലേ ആരോഗ്യപരമായ മനസ്സിന്റെ രീതി?

ലൈംഗിക ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുതല്‍, ആ കാലം മുതല്‍,
മനുഷ്യമനസ്സുകളുടെ പച്ചയായ ഇടങ്ങളില്‍ കൂടി സഞ്ചരിച്ചു പഠിച്ചു മുന്നോട്ടു പോകണം.. ജീവിതത്തിന്റെ മുക്കാല്‍ പ്രശ്‌നങ്ങളും അതില്‍ തീരും…
സംസ്‌കാരം അതിനെ അനുവദിക്കില്ല..
വിവാഹേതര ബന്ധങ്ങളില്‍ പോലും മൂക്കും കുത്തി അങ്ങ് കാലില്‍ വീഴുന്ന മണ്ടന്‍ നയമാണ് മനുഷ്യന്റെ ശാപം..
പ്രണയമോ കാമമോ, എന്തുമാകട്ടെ, അതിന്റെ കാലില്‍ ചുറ്റി കിടക്കുന്ന സമയങ്ങളില്‍ നഷ്ടമാകുന്ന സ്വാഭിമാനം, അതിനെയോര്‍ത്താണ് പിന്നെ ഓരോ മാനസിക പ്രശ്‌നങ്ങളും തുടങ്ങുന്നത്.. !
പല ബന്ധങ്ങളില്‍ പെടുന്നവര്‍ക്ക് വിവാഹേതര ബന്ധം ഒരു നേരമ്പോക്കാണ്… ആണായാലും പെണ്ണായാലും…
അവരില്‍ അടിമപ്പെടാതെ നോക്കുക എന്നതാണ് ഒറ്റമൂലി…
ആസ്വദിക്കുക, സമയം എത്തുമ്പോള്‍ പിരിയുക.. ?

https://www.facebook.com/kpalakasseril/posts/10157640115244340

shortlink

Related Articles

Post Your Comments

Related Articles


Back to top button