ദുബായ് : ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ദുബായ് ഖിസൈസിലെ ഒരു സ്കൂളിലാണ് സംഭവം. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ അധികൃതര്‍ ക്ലാസില്‍ നിന്ന് വിളിച്ചുവരുത്തി ജിംനേഷ്യത്തിനകത്ത് പൂട്ടിയിട്ടു എന്നാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ഡിഎ)ക്ക് ലഭിച്ച പരാതി.
കഴിഞ്ഞ സ്കൂള്‍ പ്രവൃത്തി ദിവസമായിരുന്നു സംഭവം. ഇതു കണ്ട് മറ്റു ചില വിദ്യാര്‍ഥികള്‍ തങ്ങളുടെ സഹപാഠികളെ സ്കൂളില്‍ പൂട്ടിയിട്ടതായി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഖിസൈസ് പൊലീസും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സ്കൂളിലേയ്ക്ക് പാഞ്ഞെത്തി. ഇവര്‍ സ്കൂളില്‍ ബഹളം വച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യാന്തര കരിക്കുലം പിന്തുടരുന്ന സ്കൂളാണിത്. കെഎച്ഡിഎയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
Post Your Comments