വിമാനങ്ങളെ വലച്ച് ബ്രിട്ടനിലെ സിയാര കൊടുങ്കാറ്റ്. വിമാന ലാൻഡിങ്ങിന്റെ ഭയപ്പെടുത്തുന്ന നിരവധി വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ചില വിമാനങ്ങൾ ലാൻഡ് ചെയ്യാൻ കഴിയാതെ വഴിതിരിച്ചുവിട്ടു.
ഞായറാഴ്ച ബർമിംഗ്ഹാം വിമാനത്താവളത്തിൽ വിസ് എയർ വിമാനം വന്നിറങ്ങുന്നതാണ് വിഡിയോയിലുള്ളത്. വാർസോയിൽ നിന്ന് ലണ്ടൻ ല്യൂട്ടണിലേക്ക് വരുന്ന വിമാനമാണ് കൊടുങ്കാറ്റിലും ക്രോസ് വിൻഡിലും കുടുങ്ങിയത്. സിയാര കാറ്റ് കാരണം മിഡ്‌ലാന്റ്സ് ട്രാൻസ്പോർട്ട് ഹബ് വഴി വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു. 90 മൈൽ വേഗത്തിലാണ് സിയാര കാറ്റ് വീശിയത്.
ഇതിനിടെ വിമാനം നിരവധി തവണ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ചില യാത്രാക്കാർക്ക് ഛർദ്ദിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും നേരിട്ടതായും പറയപ്പെടുന്നു.
Post Your Comments