KeralaLatest NewsNews

ഒന്നാം സ്ഥാനം നേടി കേരളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്

മുംബൈയില്‍ നടന്ന ദേശീയ ഇ ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്‌ ( www.kerala.gov.in) ഒന്നാമതെത്തി.

83 ശതമാനം മാര്‍ക്ക് നേടിയാണ്‌ ഇലക്‌ട്രോണിക്‌സ്‌ ഐടി വകുപ്പിനുകീഴിലുള്ള പോര്‍ട്ടല്‍ മറ്റ്‌ സംസ്ഥാനങ്ങളെ പിന്തള്ളിയത്‌. സംസ്ഥാന ഐടി മിഷനാണ് പോര്‍ട്ടല്‍ നിയന്ത്രിക്കുന്നതും വിവര പൊതുജന സമ്ബര്‍ക്ക വകുപ്പിന്റെ സഹായത്തോടെ കാലികമാക്കുന്നതും. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള പോര്‍ട്ടലിന്റെ സവിശേഷതയാണ്.

അമ്ബതില്‍പ്പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. കേരളത്തിനു പിന്നില്‍ ഗോവ, ഹരിയാന, ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇടംപിടിച്ചു. നാഷണല്‍ ഇ–ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്‌മെന്റ്‌ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് മികച്ച നേട്ടം വരിച്ച സംസ്ഥാനങ്ങളെ തെരഞ്ഞെടുത്തത്. സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ് ചിത്ര, ഐടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button