
തിരുവനന്തപുരം : പാചക വാതക വില കൂട്ടിയതിനെതിരെ ബിജെപി നേതാക്കളുടെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നു … എന്നാല്‍ ഇതൊന്നുമറിയാതെ ശോഭാ സുരേന്ദ്രനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചകവാതക വില വര്‍ധനവിനെതിരെ ബിജെപി നേതാക്കള്‍ പങ്കുവെച്ച രോഷപ്രകടനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’ എന്നു തുടങ്ങുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോയാണ് അതില്‍ ഏറെ ശ്രദ്ധേയം.
കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുന്‍പ് പാചകവാതക വിലവര്‍ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850രൂപ 50 പൈസയാണ് പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടര്‍ വിലയില്‍ 284 രൂപ കൂടി.
https://www.facebook.com/Kjinuunni/videos/10216372066240013/
Post Your Comments