Latest NewsKeralaNewsInternational

ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം

ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം. ജോലി കിട്ടി വിദേശത്ത് എത്തിയ ശേഷം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കേണ്ടി വരുന്ന അവസ്ഥ ഇതോടെ ഒഴിവാകും. ഇതിനായി കേരളത്തില്‍ വെച്ചുതന്നെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് പരിശീലിക്കാനുള്ള സംവിധാനമാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഷാര്‍ജയിലെത്തുന്ന മലയാളികള്‍ മൂന്നുംനാലുംമാസം രണ്ടരലക്ഷംമുതല്‍ നാലുലക്ഷംവരെ രൂപ ഫീസുനല്‍കി പഠിച്ചാണ് ലൈസന്‍സ് സ്വന്തമാക്കിരുന്നത്. ഇതിനാണ് പുതിയ തീരുമാനത്തിലൂടെ അറുതിവരാന്‍ പോകുന്നത്.

മലപ്പുറത്താണ് ഇതിനായുള്ള കേന്ദ്രം ഒരുങ്ങുന്നത്. ഷാര്‍ജ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഷാര്‍ജയിലെയും കേരളത്തിലെയും ഡ്രൈവിങ് രീതി വ്യത്യസ്തമായതിനാല്‍ പൊതുനിരത്തിലൂടെയുള്ള പരിശീലനം ഇവിടെ സാധ്യമല്ല. അതിനാല്‍ ഒരു പ്രത്യേക കേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നത്.35 കോടി രൂപ ഇതിനായി നീക്കി വച്ചിരിക്കുത്. വിദേശമാതൃകയിലുള്ള ട്രാക്കും പാര്‍ക്കിങ് കേന്ദ്രങ്ങളും സിഗ്‌നലുകളും ഇവിടെ ഒരുക്കും.

25 ഏക്കര്‍ സ്ഥലം മലപ്പുറത്ത് ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടൈവച്ചായിരിക്കും രണ്ടു ഘട്ടങ്ങളിലായുള്ള പരിശീലനവും പരീക്ഷകളും നടത്തുക. ഇവ ഷാര്‍ജയിലെ അധികാരികള്‍ക്ക് അവിടെയിരുന്നു നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാവും. അവസാനവട്ട ടെസ്റ്റ് മാത്രമായിരിക്കും ഷാര്‍ജയില്‍ നടത്തുക. അതിനുള്ള തീയതി കേരളത്തില്‍നിന്ന് എടുത്തുപോകാം.ആദ്യഘട്ടത്തില്‍ സിഗ്‌നല്‍, റിവേഴ്സ്, പാര്‍ക്കിങ് എന്നിവയായിരിക്കും പരിശോധിക്കുക.രണ്ടാംഘട്ടത്തിലാണ് റോഡ് ടെസ്റ്റ്. ഇതിനുവേണ്ട ഉപകരണങ്ങള്‍ വിദേശത്തുനിന്നു കൊണ്ടുവരും. ഇതിന് മുന്നോടിയായുള്ള ചര്‍ച്ചകളാണ് നിലവില്‍നടന്നിട്ടുള്ളത്.ഷാര്‍ജയില്‍ ഏറ്റവുംകൂടുതലെത്തുന്നത് മലയാളികളായതിനാലാണ് ഇത്തരമൊരു ആശയം നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button