ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ ഒരിക്കല്‍ക്കൂടി കളിക്കളത്തില്‍ കാണാനുള്ള അവസരം ആരാധകര്‍ക്ക് ഒരുങ്ങുകയാണ്. അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന റോഡ് സേഫ്റ്റി ലോക ട്വന്റി20 സീരീസിലാണ് ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളിലെ ഇതിഹാസ താരങ്ങള്‍ ഇറങ്ങുന്നത്. അടുത്ത മാസം 7 ന് ഇന്ത്യന്‍ ലെജന്‍ഡ്‌സും, വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സും തമ്മില്‍ ആണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. സച്ചിനും ബ്രയാന്‍ലാറയും ഈ മത്സരത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കും. റോഡ് സേഫ്റ്റി സീരീസിസില്‍ മൊത്തം 11 മത്സരങ്ങളാണുള്ളത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവര്‍ക്ക് പുറമേ വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, ശിവ് നരൈന്‍ ചന്ദര്‍പോള്‍, ബ്രറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, അജാന്ത മെന്‍ഡിസ് തുടങ്ങിയ ഇതിഹാസ താരങ്ങളും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. റോഡ് സുരക്ഷാ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
സച്ചിന്‍ തന്നെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സിനെ നയിക്കുന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാകും. നാല് വീതം മത്സരങ്ങള്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും, നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും നടക്കും. മുംബൈയില്‍ തന്നെയുള്ള ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 22 നാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം നടക്കുക. മത്സരങ്ങളെല്ലാം വൈകിട്ട് 7 മണിക്ക് ആരംഭിക്കും
നേരത്തെ ബുഷ്‌ഫെയര്‍ മത്സരത്തില്‍ പ്രായത്തെ വെറും അക്കങ്ങളാക്കുന്ന പ്രകടനമാണ് ലാറ കാഴ്ചവെച്ചത്. അതിനാല്‍ തന്നെ ആരാധകര്‍ ഒരുപാട് പ്രതീക്ഷയിലാണ്. കൂടാതെ സച്ചിന്‍ കളത്തിലിറങ്ങിയപ്പോളും ആരാധകര്‍ മനഃനിറഞ്ഞാണ് കളി കണ്ടത്. ഇപ്പോള്‍ വീണ്ടും തങ്ങളുടെ പ്രിയ താരങ്ങളുടെ മത്സരം കാണാന്‍ അവസരം വന്നെത്തിയിരിക്കുകയാണ്.
Post Your Comments