Latest NewsJobs & VacanciesNews

തൊഴിലവസരം : എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റർവ്യൂ

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 15 ന് രാവിലെ 10.30 മണിയ്ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്/സ്‌ക്രൈബ്, ടെലികോളര്‍, (യോഗ്യത : പ്ലസ്ടു), മെഡിക്കല്‍ കോഡര്‍ (യോഗ്യത :ബി.എസ്.സി), അക്കൗണ്ടന്റ് (ബികോം/എം.കോം/ടാലി/ജി.എസ്.ടി) കൗണ്‍സിലര്‍, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, (യോഗ്യത : ബിരുദം), ഇംഗ്ലീഷ് ട്രെയിനര്‍ (യോഗ്യത : ബി.എ/എം.എ ഇംഗ്ലീഷ്),

Also read : ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബി.സി.എ/ബി.ടെക്-ഐ.ടി), കസ്റ്റമര്‍ കെയര്‍ (ബി.എസ്.സി കെമിസ്ട്രി/ബോട്ടണി /സുവോളജി), ഓഫീസ് ബോയ് (യോഗ്യത : എസ്.എസ്.എല്‍.സി) എല്‍.ഐ.സി ഏജന്റ് (യോഗ്യത : എസ്.എസ്.എല്‍.സി) എന്നിവയിലേക്കാണ് കൂടിക്കാഴ്ച. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം 15 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176.

shortlink

Related Articles

Post Your Comments

Related Articles


Back to top button