Latest NewsKeralaIndia

മലയാളികള്‍ ബീഫ് ഒഴിവാക്കണമെന്ന് കോണ്‍​ഗ്രസ് നേതാവ് ജയറാം രമേശ് : യൂത്ത് കോൺഗ്രസ് പശുക്കുട്ടിയെ അറുത്തു ബീഫ് ഫെസ്റ്റ് നടത്തുന്നില്ലേയെന്നു സോഷ്യൽ മീഡിയ

മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും വ്യക്തമാണ്.

കൊച്ചി: മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ആഗോള താപനത്തിന് എതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണം. ബീഫ് കറി കേരളത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും വ്യക്തമാണ്.

അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണ്. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും ജയറാം രമേശ് വ്യക്തമാക്കി.ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളാണെന്നും സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.

അതേസമയം ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നു കഴിഞ്ഞു. യൂത്ത് കൊണ്ഗ്രെസ്സ് ഒരു ബീഫ് ഫെസ്റ്റ് നടത്തുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം. കേന്ദ്രം ബീഫ് എന്ന അക്ഷരം മിണ്ടിയപ്പോൾ തന്നെ കേരളത്തിൽ പശുക്കുട്ടിയെ അറുത്തു ബീഫ് ഫെസ്റ്റ് നടത്തിയത് ദേശീയ തലത്തിൽ തന്നെ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button