തെലങ്കാന : ആശ്വാസം ജയം കൈവിട്ട് ഹൈദരാബാദ്. ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് ജാംഷെഡ്പൂർ. ഇരുടീമുകളും ഓരോഗോൾ വീതമാണ് നേടിയത്. 39ആം മിനിറ്റിൽ നെസ്റ്റർ നേടിയ ഗോളിലൂടെ ഹൈദരാബാദ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയും കഴിഞ്ഞു, ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ഹൈദരാബാദിനെ ഞെട്ടിച്ച് കൊണ്ട് ജാംഷെഡ്പൂരിന്റെ സുമീത് പാസ്സി നേടിയ ഗോളിലൂടെ മത്സരമാ സമനിലയിൽ അവസാനിക്കുകയായിരുന്നു.
An injury-time equaliser from @passi_sumeet denies @HydFCOfficial their first-ever clean sheet in the #HeroISL. #HFCJFC #LetsFootball pic.twitter.com/wDUeCCZhdr
— Indian Super League (@IndSuperLeague) February 13, 2020
ഈ സീസണിൽ ആദ്യമേ പുറത്തായ ഹൈദരാബാദിന്റെ രണ്ടാം ജയമാണ് ഇന്ന് നഷ്ടമായത്. 17 മത്സരങ്ങളിൽ 7 പോയിന്റുമായി ഹൈദരാബാദ് അവസാന സ്ഥാനത്ത് തുടരുന്നു. സമനില നേടിയെങ്കിലും 17 മത്സരങ്ങളിൽ 18 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ജാംഷെഡ്പൂറിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ തന്നെ അസ്തമിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ പോരാട്ടത്തിൽ ഗോവ ജയം നേടി ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എഫ് സിയെ തോൽപ്പിച്ചത്. ഫെറാൻ(20,80), ഹ്യൂഗോ ബൊമോസ്(38), ജാക്കി ചന്ദ് സിംഗ്(39) എന്നിവരുടെ കാലുകളിൽ നിന്നാണ് നാല് വിജയ ഗോളുകൾ പിറന്നപ്പോൾ മുംബൈയുടെ മുഹമ്മദ് റാഫിയുടെ(87) ഓൺ ഗോൾ ഗോവയ്ക്ക് അഞ്ചാമത്തെ ഗോൾ നേടി കൊടുത്തു. മുംബൈക്കായി റൗളിൻ ബോർഗിസ്(18), ബിപിൻ സിംഗ്(57) എന്നിവർ ആശ്വാസ ഗോൾ നേടി.
Post Your Comments