Latest NewsKeralaIndiaEntertainment

ഡോക്ടർ രജിത് കുമാറിനെ കൈയേറ്റം ചെയ്ത് ഫുക്രു , പ്രതിഷേധം രൂക്ഷമാക്കി ആരാധകർ, ബിഗ്‌ബോസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

തന്നെക്കാൾ പ്രായത്തിനു മൂത്തതാണെന്നുള്ള മനോഭാവം പോലുമില്ലാതെ ഫുക്രു രജിത്തിനെ കയ്യേറ്റം ശ്രമിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രൊമോയിൽ കാണിക്കുന്നുണ്ട്.

ബിഗ്‌ബോസ് ഷോയിൽ അനുദിനം സംഭവ ബഹുലമായ കാര്യങ്ങൾ അരങ്ങേറുകയാണ്. ഡോക്ടർ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞിരിക്കുന്നത്. വാതിൽ പടിയിൽ രജിത്തിനെ അകത്തേക്ക് കയറ്റാതിരിക്കാൻ ഡാൻസ് ചെയ്യുന്ന ഫുക്രുവിനെ മറികടന്നു രജിത് അകത്തേക്ക് പോകാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്. ഇതോടെ തന്നെക്കാൾ പ്രായത്തിനു മൂത്തതാണെന്നുള്ള മനോഭാവം പോലുമില്ലാതെ ഫുക്രു രജിത്തിനെ കയ്യേറ്റം ശ്രമിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രൊമോയിൽ കാണിക്കുന്നുണ്ട്.

ആര്യ മഞ്ജു വീണ തുടങ്ങിയവരുടെ പിന്തുണയും പ്രേരണയുമാണ് ഫുക്രുവിനെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നാണ് ആരാധകരുടെ പരാതി. ഇതിനെതിരെ ബിഗ്‌ബോസോ ഏഷ്യാനെറ്റോ പ്രതികരിച്ചില്ലെങ്കിൽ പ്രോഗ്രാമിനെതിരെ വയലെറ്റിങ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് വകുപ്പിൽ കേസ് കൊടുക്കണമെന്നാണ് രജിത് ആർമിയുടെ തീരുമാനം. ഇത് കൂടാതെ പവനെ ക്യാപ്റ്റൻസി ടാസ്ക്കിൽ എത്തിക്കാതിരിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി ഒന്നാം സ്ഥാനത്തു നിന്ന പവനിൽ നിന്ന് നാണയങ്ങൾ മോഷ്ടിച്ചു. ഇത് മോഷ്ടിച്ച് ഫുക്രുവിന് കൊടുത്തത്‌ മഞ്ജുവും വീണയും ജസ്ലയും. ഇതോടെ ഫുക്രുവും ഷാജിയും ഒന്നും രണ്ടും സ്ഥാനത്തെത്തി.

ബിഗ്‌ബോസിൽ പവനേയും രജിത്തിനെയും ക്യാപ്റ്റനാക്കാതിരിക്കാൻ കയ്യാങ്കളിയും മോഷണവും : എൻഡെമോൾഷൈൻ പേജിലും ഏഷ്യാനെറ്റ് പേജിലും പൊങ്കാല

ബിഗ് ബോസ് ക്യാപ്റ്റൻ ആയ പാഷാണം ഷാജിയും രജിത്തിനെ എങ്ങനെയും ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അയാള്‍ പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്. എനിക്കയാളെന്താന്നറിയാമോ… പട്ടിത്തീട്ടമില്ലേ? നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക. എന്നും ഷാജി പറഞ്ഞു. പിന്നാലെ രജിത്തിനെ ഒറ്റപ്പെടുത്തണമെന്ന തരത്തിലും പാഷാണം ഷാജി മറ്റു മല്‍സരാര്‍ത്ഥികളോട് സംസാരിച്ചു. അടുക്കളയില്‍ ആരും കയറി സഹായിക്കേണ്ട. നാളെ വൈകി കഴിച്ചാല്‍ മതി എന്നൂം ഷാജി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button