ന്യൂഡൽഹി: ഡൽഹിയിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ വീണ്ടും ഭിന്നത. പാര്‍ട്ടി സ്വയം അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അഴിച്ചുപണിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അപ്രസക്തമായിപ്പോകും. ഭരണത്തില്‍നിന്ന് പുറത്തായി ആറ് വര്‍ഷമായിട്ടും നമ്മുടെ ധാര്‍ഷ്‌ട്യം തുടരുകയാണ്. നമുക്കിടയിലെ ചിലര്‍ നമ്മള്‍ ഇപ്പോഴും മന്ത്രിമാരാണെന്ന നിലയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Read also: എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞ് കേജ്‌രിവാളിന് ക്ഷണം
ഡൽഹിയിലെ ജനങ്ങള്‍ അവരുടെ വിശ്വാസം കെജ്‍രിവാളിന്‍റെ ടീമിന് മേല്‍ വീണ്ടും നല്‍കിയിരിക്കുന്നു എന്നായിരുന്നു ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. ഫലം നിരാശപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന് പുതിയ രീതികള്‍ വേണം. കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ വഴി വേണം. നമുക്ക് പുതിയ രീതി ശക്തമായി ആവശ്യമുണ്ട്. സമയം മാറിക്കഴിഞ്ഞു, രാജ്യം മാറിക്കഴിഞ്ഞു. നമ്മള്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, പല സംസ്ഥാനങ്ങളിലും നമ്മള്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments