ഫിറോസാബാദ്: ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. ആഗ്ര-ലക്നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ബിഹാറിലെ മോത്തിഹാരിയില്‍നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
read also : അപകടം: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു
ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നഗ്ല ഖന്‍ഹര്‍ പോലിസ് സ്റ്റേഷന്‍ ഓഫിസര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
Post Your Comments