നടൻ വിജയ്‌യുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി വിജയ് സേതുപതി. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വിജയ് സേതുപതി, ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവരുടെ പേരുകളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. ഇതിന് മറുപടിയാണ് താരം ട്വിറ്ററിലൂടെ നൽകിയത്. പോയി വേറെ പണി നോക്കെടാ എന്നാണ് വിജയ് സേതുപതിയുടെ പ്രതികരണം. ആരോപണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ മറുപടി.
போயி வேற வேலை இருந்தா பாருங்கடா… pic.twitter.com/6tcwhsFxgT
— VijaySethupathi (@VijaySethuOffl) February 12, 2020
Post Your Comments