Latest NewsKeralaNews

ഡൽഹിയിൽ ബിജെപിയെങ്ങാനും ജയിച്ചിരുന്നേൽ, ഓർക്കാൻ കൂടി വയ്യ; ഇവിഎം ഇപ്പോഴും പത്തരമാറ്റ് സംശുദ്ധമാണെന്ന് ടിപി സെൻകുമാർ

തിരുവനന്തപുരം: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി ടിപി സെൻകുമാർ രംഗത്ത്. അമിത് ഷാ ഡൽഹിയിൽ കറന്റ് കട്ട് ചെയ്യുന്നു, ഇരുട്ടത്ത് ബിജെപിക്കാർ പോള് ചെയ്ത ഇവിഎം മെഷീനുകൾ എടുത്തോണ്ട് ഓടുന്നുവെന്നും പരിഹാസരൂപേണ അദ്ദേഹം വ്യക്തമാക്കുന്നു. ഇവിഎം മെഷീനിൽ തിരിമറി നടക്കുമെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ പ്രതികരണം.

Read also: കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ

പൂർണരൂപം;

എന്തൊക്കെയായിരുന്നു?

അമിത് ഷാ ഡൽഹിയിൽ കറന്റ് കട്ട് ചെയ്യുന്നു.. !
ഇരുട്ടത്ത് ബിജെപിക്കാർ പോള് ചെയ്ത
EVM മെഷീനുകൾ എടുത്തോണ്ട് ഓടുന്നു.. !
തിരിമറി നടത്തുന്നു..!
തിരിച്ചു വയ്ക്കുന്നു !
‘ജനാധിപത്യം മരിക്കാതിരിക്കാൻ വിശ്വാസികൾ’ ഊഴമിട്ട് കാവലിരിക്കുന്നു..!
അങ്ങനെ മരിക്കാൻ പോയ ജനാധിപത്യം അവസാനനിമിഷം തിരിച്ചുവന്നു.. !
EVM ഒക്കെ ഇപ്പഴ് പത്തരമാറ്റ് സംശുദ്ധമാണ്..
ഹോ!
ഡൽഹിയിൽ ബിജെപിയെങ്ങാനും ജയിച്ചിരുന്നേൽ…
ഓർക്കാൻകൂടി വയ്യ…

shortlink

Related Articles

Post Your Comments

Related Articles


Back to top button