തിരുവനന്തപുരം: തന്നെ സി–ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജ്.
സി–ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചതിനു പിന്നാലെയാണു കഴിഞ്ഞ ബുധനാഴ്ച ജയരാജ് യോഗം വിളിച്ചത്. ഈ യോഗത്തിലാണ് വിവാദ പരാമർശം അദേഹം നടത്തിയത്.
ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സി–ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജയരാജ് പറഞ്ഞു.
ടി.എന്‍.സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സി–ഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു.
Post Your Comments