Life Style

റെഡ് മീറ്റിന്റെ ഉപയോഗം മരണത്തിലേയ്ക്ക് തള്ളിവിടും

ഡോക്ടര്‍മാര്‍ പറയുന്നത് അമിതമായ റെഡ് മീറ്റിന്റെ ഉപയോഗം നിങ്ങളെ ഒരു ഹൃദ്രോഗിയാക്കിത്തീര്‍ക്കും എന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നുവെന്നു മാത്രമല്ല, അകാലമരണത്തില്‍ വരെ നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. ആഴ്ചയില്‍ രണ്ടു തവണയില്‍ കൂടുതല്‍ റെഡ് മീറ്റ് കഴിക്കുമ്പോള്‍തന്നെ ഹൃദ്രോഗസാധ്യത 3 ശതമാനം വര്‍ധിക്കുകയാണത്രേ. അപ്പോള്‍ പിന്നെ ആഴ്ചയില്‍ മിക്കദിവസവും കഴിക്കുന്നവരുടെ കാര്യം പറയണോ!.

യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പ്രോസസ്ഡ് മീറ്റാണത്രേ ഏറ്റവും വലിയ വില്ലന്‍. റെഡ്മീറ്റിന്റെ അമിത ഉപയോഗം കാന്‍സറിലേക്കു വരെ നിങ്ങളെ നയിച്ചേക്കാം എന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഏകദേശം 53 വയസ്സു വരെ പ്രായമുള്ള മുപ്പതിനായിരത്തോളം പേരെയാണ് ഗവേഷകര്‍ പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരുടെ ഭക്ഷണക്രമവും ആരോഗ്യ പ്രശ്‌നങ്ങളും സസൂക്ഷ്മം വിലയിരുത്തിയ ശേഷമായിരുന്നു നിഗമനം. <br />

ഇവരില്‍ റെഡ് മീറ്റ് അമിതമായി കഴിച്ചവര്‍ക്കായിരുന്നു മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെയും അനുഭവപ്പെട്ടത്. മൃഗക്കൊഴുപ്പ് ശരീരത്തിന് തീര്‍ച്ചയായും പലവിധത്തിലും പ്രയോജനം ചെയ്യുന്നുണ്ട്. പക്ഷേ അവയുടെ അമിത ഉപയോഗമാണ് ആപത്ത് വിളിച്ചുവരുത്തുന്നത്. പ്രത്യേകിച്ചും ജങ്ക് ഫുഡ്. അപ്പോള്‍ ഇനിമുതല്‍ കുഞ്ഞുങ്ങള്‍ക്ക് പച്ചക്കറികള്‍ കൂടി രുചികരമായി പാചകം ചെയ്തു കൊടുത്തുവിടാന്‍ അമ്മമാര്‍ മറക്കേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button