ടെഹ്‌റാന്‍ :അത്യാധുനിക ആയുധങ്ങള്‍ ഇറാന്‍ പുറത്തെടുത്തെങ്കിലും പരീക്ഷണം പാളിയെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുന്‍പ് ഇറാന്‍ രണ്ടു പരീക്ഷണങ്ങളാണ് നടത്തിയത്. ഏതാനും മണിക്കൂറുകളുടെ ഇടവേളകളില്‍ ഇറാന്‍ പുതിയ ബാലിസ്റ്റിക് മിസൈലുകള്‍ അവതരിപ്പിക്കുകയും ആഭ്യന്തരമായി നിര്‍മ്മിച്ച ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ഇറാന് സാധിച്ചില്ല.
Read also : ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്മാറി; ഞെട്ടലോടെ ലോകരാജ്യങ്ങള്‍
ഞായറാഴ്ച പ്രാദേശിക സമയം രാത്രി 7.15 നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. ഇറാനിലെ സെംനാന്‍ പ്രവിശ്യയിലെ ഇമാം ഖൊമേനി സ്പേസ്‌പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപണം നടന്നത്. അതേസമയം, അവസാന നിമിഷം വേഗം കുറവായതിനാല്‍ സിമോര്‍ഗ് റോക്കറ്റിന് സഫര്‍ 1 ആശയവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
റോക്കറ്റിന്റെ സ്റ്റേജ് -1, സ്റ്റേജ് -2 മോട്ടോറുകള്‍ ശരിയായി പ്രവര്‍ത്തിക്കുകയും ഉപഗ്രഹം അതിന്റെ കാരിയറില്‍ നിന്ന് വിജയകരമായി വേര്‍പെടുകയും ചെയ്തു. പക്ഷേ, അവസാനത്തില്‍ അത് ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് ആവശ്യമായ വേഗം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അഹ്മദ് ഹൊസൈനി പറഞ്ഞു.
Post Your Comments