തിരുവനന്തപുരം•സംസ്ഥാനത്ത് ഇനി ഒരു ലിറ്റര്‍ കുപ്പി വെള്ളം വെറും 13 രൂപയ്ക്ക് ലഭിക്കും. കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍വരും.
ചില്ലറ വില്‍പനക്കാര്‍ക്ക് നികുതി ഉള്‍പ്പെടെ 8 രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 20 രൂപയ്ക്കാണ് ഇതുവരെ വിറ്റിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഒരു ലിറ്റര്‍ വെള്ളത്തിന് പരമാവധി ചില്ലറ വില്പന വിലയായ 13 രൂപ വരെയേ ഈടാക്കാന്‍ കഴിയുകയുള്ളൂ.
കുപ്പിയുടെ നിലവാരം കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ അനധികൃതമായി നിര്‍മിക്കുന്ന കുപ്പിവെള്ള കമ്പനികള്‍ ഇല്ലാതാകും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ എത്തിച്ചാണ് വില നിര്‍ണയിച്ചത്.
Post Your Comments