Kerala

വിദഗ്ധ തൊഴിലാളികളെ വിരല്‍തുമ്പില്‍ ലഭിക്കാന്‍ മൊബൈല്‍ ആപ്

വൈദഗ്ധ്യമുണ്ടായിട്ടും ജോലിയില്ലാതെ അലയുന്നവര്‍ക്ക് ജോലിയും തൊഴിലാളികളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് തൊഴിലാളികളെയും ലഭ്യമാക്കാന്‍ ജില്ലയില്‍ മൊബൈല്‍ ആപ്.. ഇല്ക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍ തുടങ്ങി, തെങ്ങുകയറ്റം വരെയുള്ള ദൈനം ദിന ജീവിതത്തിലെ വിവിധ തൊഴിലുകള്‍ക്ക് ആളെ ലഭ്യമാക്കാന്‍ സ്‌കില്‍ രജിസ്ടറി മൊബൈല്‍ ആപിന് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത് വ്യവസായ പരിശീലന വകുപ്പും, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും, എംപ്ലോയിമെന്റ് വകുപ്പും ചേര്‍ന്നാണ്. ദൈന്യംദിന ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളി കളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ളതാണ് അപ്ലിക്കേഷന്‍. ഇടനിലക്കാരില്ലാതെ തൊഴില്‍ കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും ഇത് ഉപകരിക്കും. തൊഴിലാളികളും തൊഴിലാളികളെ ആവശ്യമുള്ള പൊതുജനങ്ങളും ആപില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം.

എസി, ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, ടീവി , കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ സര്‍വീസ് റിപ്പയറിങ്, കാര്‍പെന്റെര്‍, പെയ്ന്റര്‍, െ്രെഡവര്‍, ഗാര്‍ഹിക തൊഴില്‍ ക്ലീനിനിങ് സ്റ്റാഫ്, തുടങ്ങിയ നിരവധി തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെസേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഞൊടിയിടയില്‍ മൊബൈല്‍ അപ്പ്‌ളി ക്കേഷനിലൂടെ ലഭ്യമാക്കുകയാണ് സ്‌കില്‍ രജിസ്ട്രിയുടെ ലക്ഷ്യം.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ സ്‌കില്‍ രജിസ്ടറി മൊബൈല്‍ അപ്പ്‌ളിക്കേഷനില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കി തൊഴിലാളി എന്ന നിലയിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യണം. തൊഴില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ കസ്റ്റമര്‍ എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഐറ്റി ഐ യിലോ എംപ്ലോയിമെന്റ് ഓഫീസുമായോ ബന്ധപ്പെടാം. വെബ്‌സൈറ്റ് ഫോണ്‍ നമ്പര്‍: 0471 2735949:www.keralaskillregistry.com

shortlink

Related Articles

Post Your Comments

Related Articles


Back to top button