Latest NewsNewsIndia

യാത്രക്കാര്‍ക്ക് വാലന്റയിന്‍സ് ഡേ സമ്മാനവുമായി ഇന്‍ഡിഗോ

മുംബൈ : യാത്രക്കാര്‍ക്ക് വാലന്റയിന്‍സ് ഡേ സമ്മാനവുമായി ഇന്‍ഡിഗോ. പ്രണയദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്ബനി. ഫെബ്രുവരി 11 മുതല്‍ 14 വരെ നാല് ദിവസത്തേക്കാണ് കമ്പനിയുടെ സൂപ്പര്‍ ഓഫര്‍. മാര്‍ച്ച് ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് പത്ത് ലക്ഷം യാത്രക്കാര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫര്‍.

ഇന്‍ഡിഗോയുടെ ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ വില്യം ബള്‍ട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പറേറ്റ് യാത്രക്കാര്‍ക്കും വിനോദ യാത്രക്കാര്‍ക്കും ഈ സുവര്‍ണാവസരം ഉപയോഗപ്രദമാക്കാം. ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അറിയാനാവും

shortlink

Post Your Comments


Back to top button