Latest NewsKeralaNews

വനിതാ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാനി മോള്‍ ഉസ്മാന്‍; ഷാനി മോൾക്ക് കുശുമ്പ് കാണുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി ഷാനി മോള്‍ ഉസ്മാന്‍ എം.എല്‍.എ. എന്നാൽ ഷാനി മോൾക്ക് കുശുമ്പ് കാരണമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ഷാനി മോള്‍ പറഞ്ഞത്. സര്‍ക്കാര്‍ പലപ്പോഴും ഇരകള്‍ക്കും വേട്ടക്കാര്‍ക്കും ഒപ്പം പോകുന്ന നിലാപാട് സ്വീകരിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വര്‍ധിക്കുകയാണെന്ന് ഷാനി മോള്‍ കുറ്റപ്പെടുത്തി.

എന്തിനാണ് ഇത്തരമൊരു വനിതാ കമ്മീഷന്‍ എന്ന് ചോദിച്ച ഷാനി മോള്‍, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് കുശുമ്പ് കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷത്തുനിന്നും ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നല്ല രീതിയിലാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button