Latest NewsIndiaNews

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം : കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ : രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ അവതരിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 47എ പ്രകാരമാണ് പുതിയ ബില്‍ ഭരണഘടനയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

47എ പ്രകാരം രണ്ട് കുട്ടികള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് നികുതി, തൊഴില്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ബില്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ പിന്നാലെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button