ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും അരവിന്ദ് കെജ്രിവാള്‍ വെന്നിക്കൊടിപാറിച്ച് എത്തിയ രാഷ്ട്രീയനേട്ടങ്ങള്‍ക്കു പിന്നില്‍ ഭരണമികവുതന്നെയാണ്. കോടികളുടെ വികസന പദ്ധതികള്‍, ജനങ്ങള്‍ക്ക് വാരിക്കോരി സൗജന്യങ്ങള്‍..രാജ്യത്ത് ധനക്കമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. പ്രത്യേകപദവിയുള്ള സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങള്‍ വേറെയും. ക്രമസമാധാനമുള്‍പ്പെടെ പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാലുള്ള സാമ്ബത്തികലാഭം വേറെ.
എന്നാല്‍, ഇതെല്ലാം നേരത്തേയുണ്ടായിട്ടും ഇത്രയേറെ സൗജന്യങ്ങളും സബ്സിഡികളും നല്‍കിത്തുടങ്ങിയത് ഏഴുവര്‍ഷംമുമ്പ് അധികാരത്തില്‍ വന്ന എ.എ.പി. സര്‍ക്കാരാണ്. എങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്‌രിവാള്‍ മുമ്ബ് പലതവണ മറുപടി പറഞ്ഞിട്ടുണ്ട്: ‘ഡല്‍ഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാല്‍മാത്രം മതി.’
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതുവഴി പണംലാഭിക്കാമെന്ന് എ.എ.പി. സര്‍ക്കാര്‍ പറയുന്നു. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച് നീണ്ടുപോയ സിഗ്‌നേച്ചര്‍ പാലം ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ നേരത്തേ നിശ്ചയിച്ചതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് പണിതീര്‍ത്തു.
Post Your Comments