Life Style

ഈ ലക്ഷണങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ശ്രദ്ധിയ്ക്കുക

ശരീരം കാണിക്കുന്ന ചെറിയ സൂചനകള്‍ പോലും വലിയ രോഗങ്ങളെ ആയിരിക്കും സൂചിപ്പിക്കുന്നത്. ചില ലക്ഷണങ്ങള്‍ രോഗം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഉണ്ടാകാം. രോഗങ്ങളെക്കാള്‍ മുമ്പ് ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത്തരം ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

. തലവേദന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. പരിഹാരമായ പല മരുന്നുകളും കഴിക്കുന്നവരുണ്ട്. എന്നാല്‍ പല തലവേദനകളും ശരീരത്തിന്റെ മറ്റ് ചില പ്രശ്‌നങ്ങള്‍ക്ക് മുന്‍പുള്ള മുന്നോടിയാണെന്നതാണ് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ തലവേദനയെ ഒരിക്കലും ചെറുതായി അവഗണിച്ച് കളയരുത്. തലവേദന സ്ഥിരമായി വരുന്നവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണണം.

ശരീരം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് സൈനസ്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാണ് ഇതില്‍ മുന്നില്‍. ശരീരത്തില്‍ അത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം കാരണമാകുന്നുണ്ട്. സൈനസ് പ്രശ്നം എന്ന അവസ്ഥക്ക് പരിഹാരം കാണും മുന്‍പ് ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ചികിത്സ വേണ്ടിവരുന്ന ഒരു രോഗമാണിത്.

. വിയര്‍പ്പ് സ്ഥിരമായി വരുന്നതല്ലേ.. അതൊരു രോഗ ലക്ഷണമാണോ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ വിയര്‍പ്പും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെറുതേ വിടേണ്ട ഒന്നല്ല. ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു രോഗ ലക്ഷണം. ഹൃദയത്തിന്റെ പ്രവര്‍ത്തനതകരാറ് പോലും സൂചിപ്പിക്കുന്നതാണ് ഈ അമിത വിയര്‍പ്പ്. വിയര്‍പ്പ് കൂടുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ ദഹന പ്രശ്നവും അതിന്റെ ഭാഗമാണ്. ദഹനപ്രശ്‌നങ്ങള്‍ പലതും അമിതമായ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടോ ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടോ മാത്രമല്ല ഉണ്ടാവുന്നത്.  വണ്ണം കൂടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിന് പ്രധാന കാരണം ആവുന്നത് പലപ്പോഴും അടിവയറ്റിലെ കൊഴുപ്പാണ്. മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിക്കുകയും അമിത വണ്ണം എന്ന പ്രശ്‌നത്തിലേക്ക് ശരീരം നീങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. <

shortlink

Related Articles

Post Your Comments

Related Articles


Back to top button