തിമിംഗല സ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം അറുത്തുമാറ്റി രക്ഷപ്പെടുത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം നടന്നത്. മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയുമാണ് കടലിലൂടെ സഞ്ചരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ തിമിംഗലസ്രാവിനെ കണ്ടത്. ആഴക്കടലിൽ ഡൈവിങ്ങിനെത്തിയതായിരുന്നു സംഘം.
ബോട്ടിനു സമീപമെത്തിയ തിമിംഗലസ്രാവിന്റെ ശരീരത്ത് കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്നത് ഇവർ കണ്ടു. ഉടൻ തന്നെ സൈമണും അന്റേണിയോയും കടലിലേക്ക് ചാടി തിമിംഗലസ്രാവിന്റെ ശരീരത്തിൽ മുറുകിക്കിടന്ന കയർ അറുത്തുമാറ്റാൻ തുടങ്ങുകയായിരുന്നു. പത്ത് മിനിട്ടോളമെടുത്താണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം ഇവർ അറുത്തുമാറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
Post Your Comments