ഉമ്മൽ ഖുവൈൻ : യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിന് പൊള്ളലേറ്റു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ, നീനു, മകൻ എന്നിവർക്കാണു പൊള്ളലേറ്റത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് നീനുവും കുഞ്ഞും അടുക്കളയിലായിരുന്നു. ഇതു കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അനിലിനും പൊള്ളലേറ്റത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദാൻ സ്വദേശിക്കും പൊള്ളലേറ്റിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ അനിലിനെ ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിലും തുടർന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീനുവും കുഞ്ഞും അപകടനില തരണം ചെയ്തു. ക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ ജോർദാൻ സ്വദേശിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments