അബുദാബി: യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു ഇന്ത്യക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊറോണ കേസാണിത്.
യുഎഇയില്‍ കൊറോണയെ തുടര്‍ന്നു ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീ രോഗവിമുക്തി നേടിയയാതി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, കൊറോണ വൈറസ് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന് യുഎഇ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments