കാബൂള്‍•അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സൈനിക അക്കാദമിക്ക് സമീപം ചൊവ്വാഴ്ച ചാവേർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സർക്കാർ നടത്തുന്ന പ്രതിരോധ സർവകലാശാലയായ മാർഷൽ ഫാഹിം മിലിട്ടറി അക്കാദമിയുടെ പ്രവേശന കവാടത്തിനടുത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉടനടി ആരും ഏറ്റെടുത്തിട്ടില്ല.
മൂന്ന് സൈനികരും രണ്ട് സാധാരണക്കാരും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി റോയിട്ടേഴ്സിനോട് പറഞ്ഞു. 12 പേർക്ക് പരിക്കേറ്റു, അതിൽ അഞ്ച് പേർ സാധാരണക്കാരാണ്.
അഫ്ഗാൻ കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി യൂറോപ്യൻ യുദ്ധ കോളേജുകളുടെ മാതൃകയിൽ നിർമ്മിച്ച അക്കാദമി, കഴിഞ്ഞ മെയ് മാസത്തിൽ ഐ.എസ് അവകാശപ്പെട്ട ആക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങളുടെ വേദിയായിരുന്നു.
സമാധാന ഉടമ്പടിക്ക് അന്തിമരൂപം നൽകാനായി അമേരിക്കയും താലിബാൻ തീവ്രവാദികളും ചർച്ചകൾ തുടരുന്നതിനിടയിലും അഫ്ഗാൻ, യുഎസ് നേതൃത്വത്തിലുള്ള സുരക്ഷാ സേനയ്‌ക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ തുടരുകയാണ്.
Post Your Comments