ന്യൂ ഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഏവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ. പ്രവർത്തകരോടും, ഡൽഹിയിലെ ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും,ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനിയെന്നും അദ്ദേഹം വ്യക്തമാക്കി.
AAP chief Arvind Kejriwal: This is the beginning of a new kind of politics. This is a new sign. pic.twitter.com/rHGAg9znwK
— ANI (@ANI) February 11, 2020
ഇതെന്‍റെ മാത്രം വിജയമല്ല, ഇത് ഡൽഹി നിവാസികളുടെ മൊത്തം വിജയമാണ്, എല്ലാ കുടുംബങ്ങളുടെയും വിജയമാണ്, മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ട് നൽകി. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്‍റെ ഉദയമെന്നും ഡൽഹിക്കാർ രാജ്യത്തോട് ഒരു പുതിയ സന്ദേശം നൽകുകയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
Also read : കോണ്‍ഗ്രസ് നേതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്
രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടും ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയുമായിരുന്നു കെജ്‍രിവാളിന്‍റെ പ്രസംഗം.
Post Your Comments