മുംബൈ : പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നഗരത്തില്‍ മഹാമോര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രസ്താവനയുമായി രാജ് താക്കറെ രംഗത്ത് വന്നത്. പാകിസ്താനില്‍ ഭീഷണി നേരിടുന്നതായി തോന്നിയതിനാലാണ് ഇവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
അതെ സമയം അനധികൃതമായി നുഴഞ്ഞുകയറിയവരെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല. ഇന്ന് മുതല്‍ പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന എല്ലാ പ്രതിഷേധ പരിപാടികളെയും നവനിര്‍മ്മാണ്‍ സേന ശക്തമായി എതിര്‍ക്കും. മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് മോര്‍ച്ചകള്‍ സംഘടിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവർക്കെതിരെ നേരത്തെ തന്നെ രംഗത്ത് വന്ന വ്യക്തിയാണ് രാജ് താക്കറെ. ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലീംങ്ങളെ പുറത്താക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ സൃഷ്ടിക്കുന്നത്. നമ്മുടെ ജോലികള്‍ ഇവര്‍ തട്ടിയെടുക്കുകയും, സ്ത്രീകളെ ചൂഷണത്തിനിരയാക്കുകയും ഇവര്‍ ചെയ്യുന്നു.
കുറ്റകൃത്യങ്ങളും, ഭീകരാക്രമണങ്ങളും നടത്താനാണ് ഇക്കൂട്ടര്‍ പ്രധാനമായും രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ എല്ലാവരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രാജ്യമാണ്. പുറമെ നിന്നുള്ള ഏതൊരാള്‍ക്കും ഇന്ത്യയില്‍ അഭയം തേടാം. എന്നാല്‍ ഇത് ചില അയല്‍ രാജ്യങ്ങള്‍ ചൂഷണം ചെയ്യുകയാണ്. ഭീകരവാദികളെ പുറത്താക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആസ്‌ട്രേലിയയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്., എന്നാല്‍ അവിടെയൊന്നും തന്നെ ഇന്ത്യയിലേതു പോലെ പ്രതിഷേധങ്ങള്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
Post Your Comments