Latest NewsKeralaNews

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പ്രവാസിയുടെ ഭാര്യയും കാമുകനും പിടിയില്‍

കൊല്ലം•കൊല്ലം കുളത്തൂപ്പുഴയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ മാതാവും കാമുകനും പിടിയില്‍. കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ്‌ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സുരഭി കാമുകനൊപ്പം പോയത്. തുടര്‍ന്ന് സുരഭിയുടെ മാതാവിന്റെയും ഭര്‍തൃ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിശു സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കെതിരെയും ശിശു സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

കുട്ടികളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും കുട്ടികളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഷാന്‍ രണ്ടാം പ്രതിയുമാണ്‌.

സുരഭിയുടെ ഭര്‍ത്താവ് വിദേശത്താണ്. കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ നടത്തുകയാണ് ഷാന്‍. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button