കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ വാര്ഡന് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസ് രജിസ്റ്റർ ചെയ്തു. മനുഷ്യാവകാശ കമ്മീഷന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ട്രൈബല്‍ ഓഫീസറോടും വിദ്യാഭ്യാസ ഉപഡയറക്ടറോടും റിപ്പോര്‍ട്ട് കമ്മീഷന് തേടിയിട്ടുണ്ട്.
ചീങ്ങേരി കോളനി നിവാസിയായ 9 വയസുകാരനെ ഗുണനപ്പട്ടിക തെറ്റിച്ചെന്നു പറഞ്ഞുകൊണ്ടാണു വാര്ഡന് മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മര്‍ദ്ദനമേറ്റതെന്നു ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു. വയനാട്ടിലെ നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു പോലീസില്‍ പരാതി നല്‍കിയത്.
ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരെ ഉടൻ കോടതി വിസ്തരിക്കും; വിശദാംശങ്ങൾ ഇങ്ങനെ
സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് അനൂപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Post Your Comments