പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ക്ഷീണം. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, അതിനൊപ്പം വല്ലാത്ത ക്ഷീണവും കൂടിയായാല്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുമെന്നുറപ്പ്. ജീവിതസാഹചര്യവും ഭക്ഷണരീതിയുമൊക്കെയാണ് ഒരാളെ ക്ഷീണത്തിലേക്ക് തള്ളി വിടുന്നത്.
ഒന്നിനും ഒരു മൂഡ് തോന്നുന്നില്ലെന്ന പരാതിയാണ് ഇത്തരക്കാര്‍ പറയുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ക്ഷീണം ഒഴിവാക്കാവുന്നതാണ്. ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ക്ഷീണമെന്ന വില്ലനെ ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കും.
എന്നും വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യസമയത്ത് ഉറങ്ങുക, അമിതമായ യാത്ര, പലതരം അസുഖങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, പുകവലി, നല്ല ഭക്ഷണക്രമം, അമിതവണ്ണം കുറയ്ക്കുക എന്നീ കാര്യങ്ങളാണ് ക്ഷീണത്തിന് വഴിയൊരുക്കുന്നത്.
ഇരുമ്ബിന്റെ അംശം കുറയുന്നത് ക്ഷീണത്തിനിടയാക്കും. ഇരുമ്ബിന്റെ അംശം കുറയുംതോറും പേശികളിലും കോശങ്ങളിലും എത്തുന്ന ഒക്‌സിജന്റെ അളവ് കുറയും. തീരെ കുറവാണെങ്കില്‍ അനീമിയയും ഉണ്ടായേക്കാം. ഇതൊഴിവാക്കാന്‍ ബീന്‍സ് , മുട്ട, പച്ചക്കറികള്‍, സോയമില്ക് കൊണ്ടുള്ള ടോഫു മുതലായവ കഴിക്കണം. കൂടാതെ പഴങ്ങളും കഴിക്കണം.
അമിതക്ഷീണം തൈറോയിഡ് രോഗലക്ഷണവുമാകാം. സ്ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അനീമിയ ആണ്. ഒരു ദിവസത്തെ എനര്‍ജി ലെവല്‍ ക്രമീകരിക്കുന്ന ബ്രേക്ക് ഫസ്റ്റ് ഒഴിവാക്കുന്നത് പ്രധാന പ്രശ്‌നമാണ്. തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും കമ്ബ്യൂട്ടറിന് മുന്നില്‍ ഏറെ നേരെ ചെലവഴിക്കുന്നവര്‍ക്കും ക്ഷീണം വില്ലനാകും. ഇത്തരക്കാര്‍ ചിട്ടയായ ജീവിതക്രം പാലിച്ചാല്‍ ഈ പ്രശ്നത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും.
Post Your Comments