Latest NewsIndiaNews

ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം; കോൺഗ്രസ് വോട്ടിംഗ് വിഹിതം 4.4 ശതമാനവും പാർട്ടിയിൽ അംഗത്വമുള്ളവർ അതിൽ കൂടുതലും; ബിജെപി ലീഡ് കുതിക്കുന്നു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു. രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന് അധികാര തുടര്‍ച്ചയുണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. 21 മണ്ഡലത്തിൽ ബിജെപിയുടെ ലീഡ് കുതിക്കുകയാണ്. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും.

വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. കോൺഗ്രസ് വോട്ടിംഗ് വിഹിതം 4.4 ശതമാനവും പാർട്ടിയിൽ അംഗത്വമുള്ളവർ അതിൽ കൂടുതലുമാണെന്ന് രാഷ്ട്രിയ നിരീക്ഷകർ വ്യക്തമാക്കി.

ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചു വിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിംഗ്. കല്‍ക്കാജി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അദിഷി മെര്‍ലേന പിന്നിലേക്ക്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. മലയാളികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button