Latest NewsNewsIndia

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് : അഭിനന്ദനവുമായി പ്രധാനമന്ത്രി, നിമിഷങ്ങള്‍ക്കകം മറുപടി നൽകി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘തിരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും അഭിനന്ദങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആം ആദ്മിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രധാമന്ത്രിയുടെ ആശംസകള്‍ ലഭിച്ചതും. ഉടൻ നന്ദി അറിയിച്ചുള്ള മറുപടിയുമായി കെജ്‌രിവാള്‍ രംഗത്തെത്തി. സാറിന്റെ ആശംസകൾക്ക് നന്ദി, രാജ്യ തലസ്ഥാനത്തെ ലോകോത്തര നഗരമാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കുമെന്നു കെജ്‌രിവാള്‍ ട്വിറ്ററിലൂടെ മറുപടി നൽകി.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഏവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവർത്തകരോടും, ഡൽഹിയിലെ ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്നും,ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also read : ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍ഘട ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് ; രാമചന്ദ്ര ഗുഹ

ഇതെന്‍റെ മാത്രം വിജയമല്ല, ഇത് ഡൽഹി നിവാസികളുടെ മൊത്തം വിജയമാണ്, എല്ലാ കുടുംബങ്ങളുടെയും വിജയമാണ്, മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ട് നൽകി. ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്‍റെ ഉദയമെന്നും ഡൽഹിക്കാർ രാജ്യത്തോട് ഒരു പുതിയ സന്ദേശം നൽകുകയാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടും ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയുമായിരുന്നു കെജ്‍രിവാളിന്‍റെ പ്രസംഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button