Latest NewsNewsInternational

മരണത്തിന്റെ വിത്ത് പാകി കൊറോണ എന്ന മാരക വൈറസ് : ചൈനയില്‍ മരണം ആയിരം കടന്നു :

 

ബെയ്ജിംഗ്: മരണത്തിന്റെ വിത്ത് പാകി കൊറോണ എന്ന മാരക വൈറസ്, ചൈനയില്‍ മരണം ആയിരം കടന്നു. കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ തിങ്കളാഴ്ച 103 പേര്‍ മരിച്ചു. രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഒറ്റദിവസം ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്.

Read Also : കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഇതോടെ 1,013 ആയി. ഇവരില്‍ രണ്ടെണ്ണം ഒഴിച്ചുള്ള എല്ലാ മരണങ്ങളും ചൈനയിലാണ്. ഫിലിപ്പീന്‍സിലും ഹോങ്കോംഗിലും ഓരോരുത്തര്‍ വീതമാണ് വൈറസ് ബാധ മൂലം മരിച്ചത്.

ആഗോളതലത്തില്‍ ഇതുവരെ 42,500 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 2,097 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഹുബെയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31,728 ആയി ഉയര്‍ന്നു. ഇതില്‍ 1,298 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button