ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ പൗരത്വ ഭേദഗതി വിഷയത്തിനെതിരെ മൗനം പാലിച്ചത് ആപ്പിന് ഗുണം ചെയ്‌തെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അതുപോലെ ഡൽഹിയിൽ കെജ്‌രിവാളിന്റെ ചില പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമയം വരെ 52 സീറ്റുകളില്‍ എഎപി മുന്നേറുമ്പോൾ 18 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.
വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. കോൺഗ്രസ് വോട്ടിംഗ് വിഹിതം 4.4 ശതമാനവും പാർട്ടിയിൽ അംഗത്വമുള്ളവർ അതിൽ കൂടുതലുമാണെന്ന് രാഷ്ട്രിയ നിരീക്ഷകർ വ്യക്തമാക്കി.
അതേസമയം, ഫലം വരുമ്പോൾ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്നും 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പോളിങ് ദിനത്തില്‍ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ട്വീറ്റ് ചെയ്തത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയിലും ഇതേ ആത്മവിശ്വാസത്തിലാണ് മനോജ് തിവാരി. 70 അംഗ നിയമസഭയില്‍ 55 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നാണ് മനോജ് തിവാരി ഇന്ന് രാവിലെയും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
“ഞങ്ങള്‍ 48 സീറ്റുകളില്‍ വിജയിക്കും. അത് 55 ആയാലും ഞാന്‍ അത്ഭുതപ്പെടില്ല” എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു മനോജ് തിവാരി. എഎപി ക്കനുകൂലമായ സകല എക്‌സിറ്റ് പോള്‍ ഫലങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മനോജ് തിവാരി ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments