Latest NewsNewsMobile PhoneTechnology

ആപ്പിളിന് വൻ തുക പിഴ വിധിച്ചു

ആപ്പിളിന് വൻ തുക പിഴ വിധിച്ചു. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിൽ ഫ്രാന്‍സിലെ കോമ്പറ്റീഷന്‍, കണ്‍സ്യൂമര്‍ അഫയേഴ്സ് ആന്റ് ഫ്രോഡ് പ്രിവന്‍ഷന്‍ ഡയറക്ടറേറ്റ് ജനറലാണ് 2.5 കോടി യൂറോ (192.57 കോടി രൂപയിലധികം) പിഴ ആപ്പിളിന് മേൽ ചുമത്തിയത്. പഴയ ഐഫോണുകളുടെ പ്രവര്‍ത്തന വേഗം കുറയുന്നുവെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ അത് സാങ്കേതിക പ്രശ്നമല്ലെന്നും കമ്പനി നേരിട്ട് ഇടപെട്ട് കുറയ്ക്കുന്നതാണെന്നുമുള്ള വിശദീകരണവുമായി ആപ്പിള്‍ രംഗത്തെത്തി.

Also read : സൗദിയിൽ വാഹനാപകടം : ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം

പഴയ ഐഫോണുകളിലെ ബാറ്ററികളുടെ വൈദ്യുതി വിതരണ ശേഷി കുറയുന്നത് ഫോണിന് ഫോണിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ചാര്‍ജ് ലഭിക്കുന്നില്ല. അതിനാല്‍ ഫോണ്‍ കൂടുതല്‍ കാലം ഈട് നില്‍ക്കാനായി ബാറ്ററിയ്ക്ക് അനുയോജ്യമായ വിധത്തില്‍ ഫോണിന്റെ പ്രവര്‍ത്തനം ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ക്രമീകരിക്കുകയാണ് ചെയ്തതെന്നും ആപ്പിള്‍ വ്യക്തമാക്കിയെങ്കിലും പുതിയ ബാറ്ററികള്‍ക്ക് വന്‍തുക ഈടാക്കുന്ന ആപ്പിള്‍ ഫോണുകളുടെ പ്രവര്‍ത്തന വേഗം കുറച്ച നടപടി വീണ്ടും വിവാദത്തിനു തിരികൊളുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button