KeralaLatest NewsNews

താലികെട്ടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധു കാമുകനോപ്പം ഒളിച്ചോടി ; ഒടുവില്‍ വരന്‍ ചെയ്തത്

തിരൂരങ്ങാടി: താലികെട്ടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധു കാമുകനോപ്പം ഒളിച്ചോടി. ഇതോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വരന്‍ മറ്റൊരു പെണ്‍കുട്ടിയെ ജീവിതസഖി ആക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവും പള്ളിമുക്ക് സ്വദേശിനിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന് ഇരുവീടുകളിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ബുധനാഴ്ച വധു തന്റെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നതോടെ വധുവിന്റെ വീട്ടുകാര്‍ സംഭവം വരന്റെ കുടുംബത്തെ അറിയിച്ചു. ഇതോടെ എത്രയും പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വധുവായി കണ്ടെത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

shortlink

Post Your Comments


Back to top button