KeralaLatest NewsNews

എസ് ഡി പി ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും തീവ്രവാദ സംഘടനകള്‍ ; ന്യൂനപക്ഷങ്ങളെ വേട്ടക്കാര്‍ക്ക് പാകപ്പെടുത്തിക്കൊടുക്കുന്നതില്‍ മുന്നില്‍ എസ് ഡി പി ഐ ; സമസ്ത നേതാവ്

എസ് ഡി പി ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും തീവ്രവാദ സംഘടനകള്‍ തന്നെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ മുസ്ലിങ്ങള്‍ക്ക് മാന്യമായ ഇടം നഷ്ടപ്പെടുത്താനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ വേട്ടക്കാര്‍ക്ക് പാകപ്പെടുത്തിക്കൊടുക്കുന്നതില്‍ എസ് ഡി പി ഐ മുന്നിലാണെന്നും പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു.

നേരത്തെ എസ് ഡി പി ഐയെ ന്യായീകരിച്ചത് സമസ്തയില്‍ വിവാദമായതോടെയാണ് നിലപാട് മാറ്റം. എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരോട് ആശയപരമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവര്‍ തീവ്രവാദികള്‍ ആണെന്ന് അഭിപ്രായമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനു പിന്നാലെ പിണങ്ങോട് അബൂബക്കറിനെതിരെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ ഒടുവില്‍ എസ് ഡി പി ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും തീവ്രവാദ സംഘടനകള്‍ തന്നെയെന്ന് സമസ്ത നേതാവ് തിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button