
മാവേലിക്കര: തട്ടാരമ്പലത്തിൽ വീട്ടിൽ വെള്ളം ചോദിച്ചു ചെന്ന അന്യ സംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കടന്നു പിടിച്ചു. ഭയന്ന് പോയ പെൺകുട്ടി നിലവിളിച്ചു കൊണ്ട് വെളിയിലേക്ക് ഓടുകയും തുടർന്ന് നാട്ടുകാർ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഇയാൾ ബംഗ്ലാദേശി ആണോ ബംഗാളി ആണോ എന്ന് തിരിച്ചറിയാനാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇത്തരം വാർത്തകൾ നടന്നിട്ടുണ്ടെങ്കിലും സ്വന്തം നാട്ടിൽ ഇത് നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അടുത്തുള്ള സ്ഥലത്തു കൺസ്ട്രക്ഷൻ ജോലിക്കു വന്നതാണ് ഇയാളെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments