Latest NewsNewsInternational

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പാരസൈറ്റ് മികച്ച ചിത്രം, മികച്ച അഭിനേതാക്കളായി വാക്വീന്‍ ഫീനിക്സും റെനി സെല്‍വഗറും

ലോസാഞ്ചലസ്: 92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വാക്കിന്‍ ഫീനിക്സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം റെനെയ് സെല്‍വെഗെറിന്. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം നേടി പാരസൈറ്റ്. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്.ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയ ചിത്രമാണ് പാരസൈറ്റ്.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റാണ് മികച്ച സഹനടനുളള ഓസ്‌കര്‍ സ്വന്തമാക്കിയത്. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ലോറ ഡേണ്‍ സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്നിയുടെ ടോയ് സ്റ്റോറി 4. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം റോജര്‍ ഡീകിന്‍സിന്. 1917 എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനല്‍) ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ നേടി. ജോക്കര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.  ഹെയര്‍ ലവാണ് ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം. ദ നെയ്‌ബേഴ്‌സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കരത്തിനുള്ള പുരസ്‌കാരം ലിറ്റില്‍ വിമന്‍ സ്വന്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button