സംസ്ഥാന ഭാഗ്യക്കുറിയുടെ ശക്തി വിപുലമായ തൊഴിലാളി ശൃംഖലയാണെന്ന് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടേയും സ്‌കോളർഷിപ്പുകളുടേയും ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ പ്രധാന സ്ഥാനമുള്ള ഭാഗ്യക്കുറി വില്പന ആകർഷകമായ വരുമാനവും ആത്മാഭിമാനമുള്ള തൊഴിലുമായി മാറിയെന്നും മന്ത്രി പറഞ്ഞു. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അവാർഡുകളുടെ വിതരണം നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് നോഡൽ ഓഫീസർ എസ്. സഞ്ജയ കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, എ.നൗഷാദ്, എസ്.ജി.ശർമ, വിവിധ ഭാഗ്യക്കുറി ഏജന്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Post Your Comments