Latest NewsIndia

ഇപ്പോഴത്തെ സമരങ്ങൾക്ക് വഴിപ്പെട്ട് ഇ​ന്ത്യ ഇനിയും പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബംഗ്ളാദേശ് പ​കു​തി​യും ശൂ​ന്യ​മാകും: കേ​ന്ദ്ര​മ​ന്ത്രി ​കി​ഷ​ന്‍ റെ​ഡ്ഡി

അ​വ​ര്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്ക് പൗ​ര​ത്വം തേ​ടു​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദ്: ഇപ്പോഴത്തെ സമരങ്ങൾക്ക് വഴിപ്പെട്ട് ഇ​ന്ത്യ ഇനിയും പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി. ഈ ​രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളി​ല്‍ ഒ​രാ​ളെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബാ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന് തെ​ളി​യി​ക്കാ​ന്‍ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കി​ഷ​ന്‍ റെ​ഡ്ഡി പ​റ​ഞ്ഞു.

ഇ​ന്ത്യ പൗ​ര​ത്വം വാ​ഗ്ദാ​നം ചെ​യ്താ​ല്‍ ബം​ഗ്ലാ​ദേ​ശ് പ​കു​തി​യും ശൂ​ന്യ​മാ​കും. രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം എ​ങ്ങ​നെ​യാ​ണ് എ​തി​രാ​കു​ന്ന​തെ​ന്ന് തെ​ളി​യി​ക്കാ​ന്‍ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രിയെ അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ഹൈ​ദ​രാ​ബാ​ദി​ല്‍ സ്വ​കാ​ര്യ​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബം​ഗ്ലാ​ദേ​ശി​ക​ള്‍​ക്ക് പൗ​ര​ത്വം വാ​ഗ്ദാ​നം ചെ​യ്താ​ല്‍ അ​വ​രി​ല്‍ പ​കു​തി​യും രാ​ജ്യം​വി​ടും.

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയിലേക്ക് ; ചരിത്ര നീക്കം,, ലയന പ്രഖ്യാപനം 17 ന്

ആ​രാ​ണ് ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക? കെ​സി​ആ​റോ രാ​ഹു​ല്‍ ഗാ​ന്ധി​യോ കി​ഷ​ന്‍ റെ​ഡ്ഡി ചോ​ദി​ച്ചു. അ​വ​ര്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്ക് പൗ​ര​ത്വം തേ​ടു​ക​യാ​ണ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button